റസിസ്റ്ററുകൾ
വൈദ്യുതി പ്രവാഹം (current) നിയന്ത്രിക്കുന്നതിന്നായി ഇലക്ട്രിക്, ഇലക്ട്രോണിക് സർക്യൂട്ടുകളിൽ റസിസ്റററുകൾ ഉപയോഗിക്കുന്നു. പല തരത്തിലുള്ള റസിസ്റററുകളുണ്ട്.
കാർബൺ റസിസ്റററുകൾ, വയർവൗണ്ട് റസിസ്റ്ററുകൾ എന്നിങ്ങനെ അവയുടെ നിർമ്മാണ രീതിക്ക് അനുസരിച്ചും ഫിക്‌സഡ് റസിസ്ററർ (റസിസ്ററൻസ് വാല്യു മാററാൻ പററാത്തത്) എന്നും വേരിയബിൾ റസിസ്‌ററർ (റസിസ്ററൻസ് വാല്യു മാററാവുന്നത്) എന്നിങ്ങനെ അവയുടെ പ്രവർത്തനത്തിനനുസരിച്ചും തരം തിരിക്കാവുന്നതാണ്.


റസിസ്റ്ററിന്റെ കളർ കോഡ്
റെസിസ്റ്ററുകൾ സാധാരണയായി വളരെ ചെറുതാണ്, അവയിൽ വാല്യു അച്ചടിക്കുന്നത് പ്രായോഗികമല്ല.  അതിനാൽ, റസിസ്റ്ററിന്റെ വാല്യുവിനെ പ്രതിനിധീകരിക്കുന്നതിന് അവയിൽ കളർ ബാൻഡുകൾ നൽകിയിരിക്കുന്നു.  ഈ കളർ ബാൻഡുകളെ റെസിസ്റ്റർ കളർ കോഡുകൾ എന്ന് വിളിക്കുന്നു.