ഒരു സർക്യൂട്ടിൽ വൈദ്യുതി ശേഖരിക്കുകയും ആവശ്യമുള്ളപ്പോൾ ഡിസ്ചാർജ് ചെയ്യുകയും ആണ് കപ്പസിറ്റർ ചെയ്യുന്നത്. രണ്ട്‌ ലോഹ പ്ളേറ്റുകളും അവയ്ക്കിടയിൽ ഡൈ ഇലക്ട്രിക്ക് എന്ന ഇൻസുലേറ്ററും ആണ് ഒരു കപ്പാസിറ്ററിന്റെ പ്രധാന ഭാഗങ്ങൾ.

കപ്പാസിറ്റൻസ് :

ഇലക്ട്രിക്ക് ചാർജുകൾ സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്ററിൻ്റെ കഴിവിനെ കപ്പാസിറ്റൻസ് എന്നു പറയുന്നു. പ്ലേറ്റുകൾക്കിടയിൽ യൂനിറ്റ് പൊട്ടൻഷ്യൽ ഡിഫറൻസ് സൃഷ്ഠിക്കാനാവശ്യമായ ചാർജിൻ്റെ അളവാണിത്.


കപ്പാസിറ്ററുകളിടെ സീരീസ്, പാരലൽ കണക്ഷൻ


സീരീസ് കോമ്പിനേഷൻ :


C₁, C2, C3 എന്നീ കപ്പാസിറ്റൻസുകളുള്ള മൂന്നു കപ്പാസിറ്ററുകൾ ഒന്നിന് പിറകെ ഒന്നായി സീരീസായി കണക്റ്റ് ചെയ്തിരിക്കുന്നു.

യഥാക്രമം V₁, V2, V3 എന്നിങ്ങനെയാണ് മൂന്നു കപ്പാസിറ്ററുകളുടെ പൊട്ടൻഷ്യൽ ഡ്രോപ്പ് എന്നും, ആകെ അപ്ലൈഡ് വോൾട്ടേജ് എന്നും V എന്നും, ആകെ കപ്പാസിറ്റി C എന്നും കരുതുക.

ഈ രീതിയിൽ ബന്ധിപ്പിക്കുമ്പോൾ ഇവയിലൂടെ ഒഴുകുന്ന ചാർജ്ജ് Q  ഒരുപോലെ ആയിരിക്കും

സീരീസ് കണക്ഷണിൽ, V = V1 + V2 + V3

അല്ലെങ്കിൽ

Q/C = Q/C₁ + Q/C₂ + Q/C3

(കപ്പാസിറ്ററിൽ V = Q/c)

Q സ്ഥിരസംഖ്യയായി എടുത്താൽ,

1/C = 1 /C₁ + 1/C2 + 1/C3




പാരലൽ കോമ്പിനേഷൻ :


C₁, C2, C3 എന്നീ കപ്പാസിറ്റികളുള്ള മൂന്ന് കപ്പാസിറ്ററുകൾ പാരലലായി വോൾട്ടേജ് V യുമായി കണക്റ്റ് ചെയ്താൽ എല്ലാ കപ്പാസിറ്ററുകളിലും V സ്ഥിരമായിരിക്കും. എന്നാൽ ചാർജ് Q ഓരോ കപ്പാസിറ്ററുകളിലും Q1, Q₂, Q3 എന്നിങ്ങനെ വിഭജിക്കപ്പെടുന്നു.

Q = Q1+Q2+Q3

= C1V + C2V+ C3V

=V(C1 +C₂ + C3)

ആകെ കപ്പാസിറ്റൻസ് V ആണെങ്കിൽ,

Q1+Q2+Q3  = V × C

ആകെ കപ്പാസിറ്റൻസ് = കപ്പാസിറ്റൻസുകളുടെ ആകെത്തുക.

അതായത്,

C = C + C₂ + C


Note : 

കപ്പാസിറ്ററുകളുടെ സീരീസ് കോമ്പിനേഷനിൽ എല്ലാ കപ്പാസിറ്ററുകളിലേയും ചാർജ് ഒരു പോലെയും, പൊട്ടൻഷ്യൽ ഡിഫറൻസ് വ്യത്യസ്‌തവുമായിരിക്കും. പാരലൽ കോമ്പിനേഷനിൽ ഓരോ കപ്പാസിറ്ററുകളിലേയും പൊട്ടൻഷ്യൽ ഡിഫറൻസ് ഒരു പോലെയും, ചാർജ് വ്യത്യസ്‌തവുമായിരിക്കും.