ഡയോഡ്


ഒരു ഡയോഡ് എന്നത് രണ്ട് ടെർമിനൽ ഇലക്‌ട്രോണിക് ഘടകമാണ്, അത് പ്രാഥമികമായി ഒരു ദിശയിൽ കറൻ്റ് നടത്തുന്നു.  ഇതിന് വൈദ്യുതി കടത്തി വിടുന്ന ദിശയിൽ കുറഞ്ഞ പ്രതിരോധവും മറ്റൊന്നിൽ ഉയർന്ന പ്രതിരോധവുമായിരിക്കും.

സിലിക്കോൺ അല്ലെങ്കിൽ ജേർമേനിയം എന്നിവ ഉപയോഗിച്ചാണ് ഡയോഡുകൾ നിർമ്മിക്കുന്നത്.

ഒരു ദിശയിൽ മാത്രം വൈദ്യുതി കടത്തി വിടുന്നതിനാൽ ആൾട്ടർനേറ്ററുകളിൽ ഉൽപ്പാദിപ്പിക്കുന്ന AC വൈദ്യുതിയെ DC ആക്കി മാറ്റുന്ന റെക്റ്റിഫയറുകൾ നിർമ്മിക്കുവാൻ ഡയോഡുകൾ ഉപയോഗിക്കുന്നു.

റെക്റ്റിഫയറുകള്‍

 AC –യെ DC ആക്കി മാറ്റുവാന്‍ ഉപയോഗിക്കുന്ന സംവിധാനം ആണ് ഒന്നോ അതിലധികമോ ഡയോഡുകൾ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന റെക്റ്റിഫയറുകള്‍.

വാഹനങ്ങളിൽ ആള്‍ട്ടര്‍നേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റേറ്റര്‍ വൈന്‍ഡിംഗുകളില്‍ നിർമ്മിക്കപ്പെടുന്നത് AC വൈദ്യുതി ആയിരിക്കും. ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്യാനും മറ്റ് ഉപകരണങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനും നേര്‍ ധാരാ വൈദ്യുതി (DC) ആണ് ഉത്തമം. ഇതിനായാണ് റെക്റ്റിഫയറുകള്‍ ഉപയോഗിക്കുന്നത്.


ഹാഫ് വേവ്, ഫുൾവേവ് എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങൾക്കും സഹചര്യങ്ങൾക്കുമായി വ്യത്യസ്ത റെക്റ്റിഫയറുകൾ ഉപയോഗിക്കുന്നു.


3 വൈൻഡിങ്ങുകൾ ഉള്ള ആൾട്ടർനേറ്ററുകളിൽ നിന്നും AC -യെ DC ആക്കി മാറ്റുവാൻ 6 ഡയോഡുകൾ ഉപയോഗിച്ചുള്ള റെക്റ്റിഫയർ സർക്യൂട്ട് ആണ് ഉപയോഗിക്കുന്നത്.


ഹാഫ് വേവ് റെക്റ്റിഫയർ


AC ഔട്പുട്ടിൽ ഒറ്റ ഡയോഡ് മാത്രം ഉപയോഗിക്കുന്ന താരം ആണ് ഇത്. ഈ സർക്യൂട്ടിൽ ഡയോഡിന്റെ ആനോഡ് (+Ve) ഭാഗത്ത് AC -യുടെ പൊസിറ്റിവ് ഹാഫ് സൈക്കിൾ എത്തുമ്പോൾ മാത്രം വൈദ്യുതികടത്തി വിടുകയും, നെഗറ്റിവ് ഹാഫ് സൈക്കിൾ വരുന്ന സമയത്ത് തടഞ്ഞു നിർത്തുകയും ചെയ്യുന്നു. ഇങ്ങനെ ഡയോഡിന്റെ ഔട്ട്പുട്ടിൽ AC -യുടെ പകുതി (പൊസിറ്റിവ് ഹാഫ് സൈക്കിൾ) മാത്രം ലഭ്യമാകുന്ന തരം റെക്റ്റിഫയറുകൾ ആയതിനാൽ ആണ് ഇവയെ ഹാഫ് വേവ് റെക്റ്റിഫയറുകൾ എന്ന് വിളിക്കുന്നത്.


ഫുൾ വേവ് റെക്റ്റിഫയറുകൾ

ഹാഫ് വേവിൽ നിന്ന് വ്യത്യസ്തമായി ആൾട്ടർനേട്ടറിന്റെ ഔട്പുട്ടിലെ പൊസിറ്റിവ്, നെഗറ്റീവ് ഹാഫ് സൈക്കിളുകളിൽ ഒരേപോലെ ഔട്ട് പുട്ടിൽ വൈദ്യുതി  നൽകുവാൻ സഹായിക്കുന്ന തരം റെക്റ്റിഫയറുകൾ ആണ് ഇവ. രണ്ട് ഡയോടുകൾ ഉപഗോഗിച്ചോ നാല് അല്ലെങ്കിൽ ആറ് ഡയോഡുകൾ ഉപയോഗിച്ചോ ഇത്തരം റെക്റ്റിഫയറുകൾ നിർമ്മിക്കാവുന്നതാണ്.

ആൾട്ടർനേറ്ററുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുവാൻ 3 സ്റ്റേറ്റർ വൈൻഡിങ്ങുകൾ ആണ് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഓരോന്നിന്റെ ഔട്ട്പുട്ടിലും 2 ഡയോഡുകൾ വീതം നൽകിയാണ് ഫുൾവേവ് റെക്റ്റിഫയറുകൾ നിർമിക്കുന്നത്.

ഇവകൂടാതെ ഇലക്ട്രോണിക് സർക്യൂട്ടുകളിൽ 4 ഡയോഡുകൾ ഉപയോഗിച്ചുള്ള റെക്റ്റിഫയറുകളും (ബ്രിഡ്‌ജ്‌ റെക്റ്റിഫയറുകൾ) ഉപയോഗിക്കാറുണ്ട്.


പോസിറ്റിവ് ഹാഫ് സൈക്കിൾ വരുമ്പോളും നെഗറ്റിവ് ഹാഫ് സൈക്കിൾ വരുമ്പോഴും എല്ല സമയത്തും ഇവ പ്രവർത്തിക്കുന്നതിനാലും ഈ അവസരങ്ങളിൽ എല്ലാം റെക്റ്റിഫയർ ഔട്ട്പുട്ടിൽ ഒരേ ദിശയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിനാലും ഹാഫ് വേവ് റെക്റ്റിഫയറുകളെ അപേക്ഷിച്ച് എല്ലായിപ്പോഴും ഇത്തരം ഫുൾ വേവ് റെക്റ്റിഫയറുകളിൽ DC വോൾട്ടജ് ഔട്ട്പുട്ടിൽ ലഭ്യമാകുന്നു.