A.C

ഒരു ആൾട്ടർനെറ്റിങ് കരണ്ടിനെ സൂചിപ്പിക്കുന്ന സിംബൽ ആണിത്. ഒരു വേവിൽ ഒരു പൊസിറ്റിവ് ഹാഫ് സൈക്കിളും നെഗറ്റീവ് ഹാഫ് സൈക്കിളും ഉണ്ടായിരിക്കും.


D.C

നേർ രേഖാ വൈദ്യുതിയെ പ്രതിനിധീകരിക്കുന്ന സിംബൽ ആണിത്.


ഗ്രൗണ്ട് അല്ലെങ്കിൽ എർത്ത്


ഗ്രൗണ്ട് ടെർമിനലിനെ മനസ്സിലാക്കുവാനായി ഉപയോഗിക്കുന്ന സിംബൽ ആണിത്.   കറൻ്റ് അളക്കുന്നിടത്ത് നിന്ന് സീറോ പൊട്ടൻഷ്യൽ റഫറൻസ് പോയിൻ്റിനായി ഇത് ഉപയോഗിക്കാം.  ഇലക്ട്രിക്കൽ ഷോക്ക് സംരക്ഷണത്തിനും വേണ്ടിയാണിത്.


റെസിസ്റ്റർ


സർക്യൂട്ടിലെ കറൻ്റ് ഫ്ലോ കുറയ്ക്കുവാനായാണ് റെസിസ്റ്റർ ഉപയോഗിക്കുന്നത്.  ഈ സിംബൽ കൂടാതെ നേർരേഖയ്ക്ക് മുകളിലുള്ള ഒരു ബോക്സ് വരയ്ക്കുന്ന താരം സിംബലും ഉപയോഗിക്കുന്നു.  വേരിയബിൾ, അഡ്ജസ്റ്റ് റെസിസ്റ്ററുകൾക്കും തെർമൽ, പ്രീസെറ്റ് റെസിസ്റ്ററുകൾക്കും പ്രത്യേക ചിഹ്നങ്ങളുണ്ട്.


സ്വിച്ച്


കറൻ്റ് വിച്ഛേദിക്കുവാനും സർക്യൂട്ട് വീണ്ടും കറണ്ട് ഫ്‌ളോ തുടരുവാനും ഉപയോഗിക്കുന്ന ഘടകം ആണിത്.  SPST (സിംഗിൾ-പോൾ സിംഗിൾ-ത്രോ) ടോഗിൾ സ്വിച്ച് സിംബൽ ആണിത്, എന്നാൽ SPDT, പുഷ്ബട്ടൺ, ഡിപ്പ്, റിലേ എന്നീ സ്വിച്ചുകളും ഉപയോഗിക്കാറുണ്ട്.



കപ്പാസിറ്റർ


ഒരു കപ്പാസിറ്ററിന്റെ ചിഹ്നം ആണിത് ഇവയിൽ രണ്ട് ടെർമിനലുകൾ ഉണ്ട്. നെഗറ്റീവ് ഭാഗം സൂചിപ്പിക്കുവാനായി വളഞ്ഞ പ്ലേറ്റും പോസിറ്റീവ് പിൻ സൂചിപ്പിക്കുന്നതിനായി നേരെയുള്ള പ്ളേറ്റും ഉപയോഗിച്ചിരിക്കുന്നു.



ഫ്യൂസ്


സർക്യൂട്ടിലൂടെ ഒരു നിശ്ചിത അളവിൽ അധികം വൈദ്യുത പ്രവാഹം വരുന്നത്  തടഞ്ഞുകൊണ്ട് വൈദ്യുത സർക്യൂട്ടുകളെ സംരക്ഷിക്കുന്ന സംവിധാനമാണ് ഫ്യുസ്. വേഗം ഉരുകുന്ന മെറ്റിരിയൽ ഉപയോഗിച്ചാണ് ഫ്യുസ് നിർമ്മിക്കുന്നത്.



 ഇൻഡക്റ്റർ


ഒരു ഇൻഡക്ടറിനെ കോയിൽ അല്ലെങ്കിൽ റിയാക്ടർ എന്നും വിളിക്കുന്നു.  കോയിലുകൾ ഒരു കാന്തിക മണ്ഡലത്തിലോ ഫ്ലക്സിലോ ഊർജ്ജം സംഭരിക്കുന്നു.



ട്രാൻസ്ഫോർമർ


 കാന്തിക പ്രേരണയാൽ യോജിപ്പിക്കുന്ന രണ്ടോ അതിലധികമോ കോയിലുകളാണ് ട്രാൻസ്ഫോർമർ.  എസി സർക്യൂട്ടിലെ ആവൃത്തി നിലനിർത്തി വോൾട്ടേജ് കൂട്ടുവാനും കുറക്കുവാനും ട്രാന്സ്ഫോർമർ ഉപയോഗിക്കുന്നു. ഇവയ്ക്ക് പ്രൈമറി എന്നും സെക്കന്ററി എന്നും രണ്ട് ഭാഗങ്ങൾ ഉണ്ട്.



മോട്ടോർ


 വൈദ്യുതോർജ്ജത്തെ മെക്കാനിക്കൽ ഊർജ്ജമാക്കി മാറ്റാൻ കഴിയുന്ന ഒരു ഉപകരണമാണ് മോട്ടോർ.



സെൽ


നീല വ്യത്യാസം ഉള്ള സമാന്തരമായ ഒരു ജോടി ലൈനുകളുള്ള താരം സിംബൽ ആണ് സെല്ലുകളെ പ്രതിനിധീകരിക്കുന്നത്.  വലിയ ലൈൻ പൊസിറ്റിവും ചെറിയ ലൈൻ നെഗറ്റീവും ആയിരിക്കും.


ബാറ്ററി


ഒന്നിലധികം സെല്ലുകളെ ചേർത്തുവച്ചാണ് ബാറ്ററി നിർമ്മിക്കുന്നത്.


ലാമ്പ്


വെളിച്ച സ്രോതസ്സിനെ പ്രതിനിധീകരിക്കുന്ന സിംബൽ ആണ് ഇത്. 


ലൗഡ് സ്പീക്കർ / ഹോണ്


ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കർ അല്ലെങ്കിൽ ഹോണുകളെ ഈ സിംബൽ ഉപയോഗിച്ച സർക്യൂട്ടുകളിൽ കാണിച്ചിരിക്കുന്നു.

അമ്മീറ്റർ


ഒരു സര്‍ക്ക്യൂട്ടിലെ വൈദ്യുത പ്രവാഹത്തെ (Current)  അളക്കുവാന്‍  ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് അമ്മീറ്റര്‍.

വോൾട്ട് മീറ്റർ

ഒരു സർക്യൂട്ടിലെ രണ്ടു പോയിന്റുകൾക്ക് ഇടയിലുള്ള അഥവാ പൊട്ടൻഷ്യൽ ഡിഫറൻസ് അളക്കുന്ന ഉപകരണമാണ് വോൾട്ട്മീറ്റർ. സർക്യൂട്ടിൽ രണ്ട് പോയിന്റുകൾക്ക് സമന്തരമായാണ് ഘടിപ്പിക്കുന്നത്.