CURRENT
പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ (Proton, neutron and electron) ഇവ ഉൾക്കൊള്ളുന്നതാണ് ആറ്റം. ഇലക്ട്രോണിന് നെഗറ്റീവ് ഇലക്ട്രിക്കൽ ചാർജും, പ്രോട്ടോണിന് പോസിറ്റീവ് ഇലക്ട്രിക്കൽ ചാർജുമാണുള്ളത്. ഒരു ആറ്റത്തിന് “ഒരു ഇലക്ട്രോണിനെ കൂടുതലായി ലഭിക്കുമ്പോൾ നെഗറ്റീവ് ഇലക്ട്രിക്കൽ ചാർജും, ഒരു ഇലക്ട്രോണിനെ നഷ്‌ടപ്പെടുമ്പോൾ പോസിറ്റീവ് ഇലക്ട്രിക്കൽ ചാർജും ലഭിക്കുന്നു. ഇലക്ട്രോണിന് ഒരു ആറ്റത്തിൽ നിന്നും മറ്റൊരു ആറ്റത്തിലേക്കായി സഞ്ചരിക്കാം. ഇപ്രകാരം അതിസൂക്ഷ്‌മങ്ങളായ അനേകം കോടി ഇലക്ട്രോണുകൾ ഒരു ആറ്റത്തിൽ നിന്നും മറ്റൊന്നിലേക്കായി ഒഴുകുന്നതിനെ ഇലക്ട്രിക്ക് കറണ്ട് എന്ന് പറയുന്നു.

ഇലക്ട്രിക്ക് കറണ്ടിന്റെ യൂനിറ്റ് ആമ്പിയർ ആണ്. കറണ്ടിന്റെ സിമ്പൽ A അല്ലെങ്കിൽ ആണ് കറണ്ട് അളക്കുന്നതിന്നായി ആമ്പിയർ മീറ്റർ അല്ലെങ്കിൽ അമ്മീറ്റർ (Ampere meter or ammeter) സർക്യൂട്ടിൽ സീരിസായി കണക്റ്റ് ചെയ്യുന്നു.

Electromotive force - emf
(വിദ്യുത്ചാലകബലം)
ഒരു കണ്ടക്റ്ററിലൂടെയുള്ള വൈദ്യുതപ്രവാഹം ഉണ്ടാക്കുന്ന ബലത്തെ ഇലക്ട്രോ മോട്ടീവ് ഫോർസ് എന്നു പറയുന്നു. യൂനിറ്റ് വോൾട്ട്സ് (Volts or V)


POTENTIAL DIFFERENCE
ഒരു കണ്ടക്റ്ററിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന് കാരണമാകുന്ന ബലത്തെ
കണ്ടക്റ്ററിലെ പൊട്ടൻഷ്യൽ ഡിഫറൻസ് എന്നു പറയുന്നു. ഒരു സർക്യൂട്ടിൻ്റെ രണ്ടറ്റങ്ങളിലെ ഇലക്ട്രിക്കൽ പൊട്ടൻഷ്യൽ തമ്മിലുള്ള വ്യത്യാസമാണിത്. ഇത് ഇലക്ട്രോ മോട്ടീവ് ഫോർസിലും കുറവായിരിക്കും. യൂനിറ്റ് വോൾട്ട്സ് (Volts) ആണ്. സിമ്പൽ V. പൊട്ടൻഷ്യൽ ഡിഫറൻസ് അളക്കക്കുന്നതിന്നായി വോൾട്ട് മീറ്റർ (Volt meter) സർക്യൂട്ടിൽ പാരലലായി കണക്റ്റ് ചെയ്യുന്നു.


RESISTANCE
ഒരു കണ്ടക്റ്ററിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന പ്രതിരോധത്തെ വൈദ്യുതി പ്രതിരോധം (Electrical resistance) എന്നു പറയുന്നു. റസിസ്റ്റൻസിന്റെ യൂനിറ്റ് 'ഓം (ohm)' ആണ്. (സിമ്പൽ Ω) . റസിസ്റ്റൻസ് അളക്കുന്നതിന്നായി ഓം മീറ്റർ (ohm meter) കണ്ടക്റ്ററിൽ കണക്റ്റ് ചെയ്യുന്നു.

Ohm's Law
സ്ഥിരമായ ഊഷ്മാവിൽ (Temparature) ഒരു ക്ലോസ്‌ഡ് സർക്യൂട്ടിൽ കണ്ടക്റ്ററിലൂടെ പ്രവഹിക്കുന്ന കറണ്ട്, കണ്ടക്റ്ററിൽ നൽകിയിരിക്കുന്ന വോൾട്ടേജിന് ആനുപാതികവും റസിസ്റ്റൻസിന് വിപരീതാനുപാതികവുമായിരിക്കും.