റെസിസ്റ്ററുകളെ ബന്ധിപ്പിക്കുന്ന രീതികളെ അനുസരിച്ചാണ് സീരീസ്, പാരലൽ കണക്ഷനുകൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്.

സീരീസ് സർക്യൂട്ട്

r1, r2, r3 എന്നീ മൂന്നു റസിസ്റ്റൻസുകൾ  സീരീസായി ബന്ധിപ്പിച്ചിരിക്കുകയും, എല്ലാ റസിസ്റ്റൻസിനുമായി വോൾട്ടേജ് V നൽകിയിരിക്കുന്നു. ഇതിനാൽ എല്ലാ റസിസ്റ്റൻസിലുമായി പ്രവഹിക്കുന്ന കറണ്ട് I -യും ആയിരിക്കുന്നു. ഈ അവസരത്തിൽ ഓരോ റസിസ്റ്റൻസിലൂടെയുമുള്ള പൊട്ടൻഷ്യൽ ഡിഫറൻസ് വ്യത്യസ്‌തമായിരിക്കും. V₁, V2. V 3 ഇവ യഥാക്രമം ഓരോ റസിസ്റ്റൻസിലൂടെയുമുള്ള വോൾട്ടേജ് ഡ്രോപ്പ് ആണെന്നിരിക്കട്ടെ.

നൽകിയിരിക്കുന്ന വോൾട്ടേജ് V ഈ വോൾട്ടേജ് ഡ്രോപ്പുകളുടെ ആകെത്തുകയായിരിക്കും


അതായത് V = v1 + v2 + v3 ->(1)

ഓം നിയമ പ്രകാരം

V1 = Ir1

V2 = Ir2

V3 = Ir3


ഇത് ഇക്വേഷൻ (1) -ലേക്ക് നൽകിയാൽ

V = Ir1 + Ir2 + Ir3

V= IR

അതിനാൽ 

IR = Ir1 + Ir2 + Ir3

R = r1 + r2 + r3


പാരലൽ സർക്യൂട്ട്

r1, r2, r3 എന്നീ മൂന്നു റസിസ്റ്റൻസുകൾ സമാന്തരമായി (Parallel) ബന്ധിപ്പിച്ചിരിക്കുന്നു. ഇവയിലേക്ക് വോൾട്ടേജ് V യും. എല്ലാ റസിസ്റ്റൻസിലുമുള്ള പൊട്ടൻഷ്യൽ ഡിഫറൻസ് ഒന്നുതന്നെയായിരിക്കും. 

ഓരോ റസിസ്റ്ററിലൂടെയും പ്രവഹിക്കുന്ന കറണ്ട് വ്യത്യസ്തമായിരിക്കും, ഇവ യഥാക്രമം i1, i2, i3 എന്നിങ്ങനെയായിരിക്കും.

ഈ സർക്യൂട്ടിലെ റസിസ്റ്റൻസ് കണ്ടുപിടിക്കുന്ന രീതി : 

ആകെ കറണ്ട് : I = i1 + i2 + i3 -> (a)

ഓം നിയമം അനുസരിച്ച് I = V/R

I1 = V/r1

I2 = V/r2

I3 = V/r3

ഇത് ഇക്വേഷൻ (a) -യിലേക്ക് നൽകിയാൽ

I = V/r1 + V/r2 + V/r3

I = V/R

അതിനാൽ

V/R = V/r1 + V/r2 + V/r3

ഇവിടെ വോൾട്ടേജ് V എന്നത് പൊതുവായതിനാൽ

1/R = 1/r1 + 1/r2 + 1/r3


രണ്ടോ അതിലധികമോ റസിസ്റ്റൻസുകൾ ഒന്നിനു പിറകെ മറ്റൊന്നായി (അറ്റങ്ങൾ തമ്മിൽ) യോജിപ്പിച്ചാൽ അതിനെ സീരീസ് സർക്യൂട്ട് എന്നുപറയുന്നു. ഇപ്പോൾ എല്ലാ റസിസ്റ്റൻസുകളിലൂടെയും ഒരേ കറണ്ട് പ്രവഹിക്കുന്നു. ആകെ റസിസ്റ്റൻസ് (ഇഫക്ടീവ് റസിസ്റ്റൻസ്) ഓരോന്നും കൂട്ടിക്കിട്ടിയാലുള്ള ആകെ ത്തുക (Sum) ആയിരിക്കും.

രണ്ടോ അതിലധികമോ റസിസ്റ്റൻസുകൾ പാരലലായി യോജിപ്പിച്ചാൽ, ഓരോന്നിലും വ്യത്യസ്തത കറണ്ട് പ്രവഹിക്കുന്ന ഇന സർക്യൂട്ടിനെ പാരലൽ സർക്യൂട്ട് എന്നു പറയുന്നു. ഓരോ റസിസ്റ്റൻസിലൂടെയും പ്രവഹിക്കുന്ന കറണ്ടു കളുടെ ആകെത്തുകയായിരിക്കും സർക്യൂട്ടിലെ കറണ്ട്.

സീരീസ് സർക്യൂട്ടിൽ, യോജിപ്പിച്ചിരിക്കുന്ന റസിസ്റ്റൻസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഇഫക്റ്റീവ് റസിസ്റ്റൻസ് കൂടുന്നു. പാരലൽ സർക്യൂട്ടിൽ റസിസ്റ്റൻസ് എണ്ണം കൂടുന്നതനുസരിച്ച് ഇഫക്റ്റീവ് റസിസ്റ്റൻസ് കുറയുന്നു.