വോൾട്ടേജ് റെഗുലേറ്റർ എന്നത് ഒരു നിശ്ചിത ഔട്ട്‌പുട്ട് വോൾട്ടേജ് സൃഷ്ടിക്കുകയും എല്ലാ സന്ദർഭങ്ങളിലും അതേ വോൾട്ടജ് നിലനിർത്തുകയും ചെയ്യുന്ന ഒരു സർക്യൂട്ടാണ്, ഇൻപുട്ട് വോൾട്ടേജിലോ ലോഡ് അവസ്ഥയിലോ ഉള്ള മാറ്റങ്ങൾ പരിഗണിക്കാതെ തന്നെ.  വോൾട്ടേജ് റെഗുലേറ്ററുകൾ ഔട്ട് പുട്ട് വോൾട്ടേജ് കൃത്യമായി നൽകുന്നു.

വാഹനങ്ങളിൽ ആൾട്ടർനേറ്ററുകളിൽ ഉൽപ്പാദിപ്പിക്കുന്ന വോൾട്ടേജ് അവയുടെ വേഗതയ്ക്ക് അനുസരിച്ച് ഒരുപക്ഷേ വ്യത്യാസപ്പെട്ടേക്കാം. ഇങ്ങനെ വ്യത്യാസപ്പെടുന്ന വോൾട്ടേജ് വാഹനത്തിലെ വൈദ്യുതി ഉപയോഗിക്കുന്ന ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് തടയുവാനാണ് വോൾട്ടേജ് റെഗുലേറ്ററുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.


ട്രാൻസിസ്റ്റർ, സെനാർ ഡയോഡ് അല്ലെങ്കിൽ IC -കൾ ഉപയോഗിച്ചാണ് സാധാരണയായി വോൾട്ടേജ് റെഗുലേറ്റർ സർക്യൂട്ടുകൾ നിർമ്മിക്കുന്നത്.