ഭാഗം 1
മെക്കാനിക്കല്‍ ബ്രേക്കുകളും ഹൈഡ്രോളിക്ക് ബ്രേക്കുകളും
മെക്കാനിക്കല്‍ ബ്രേക്കുകള്‍
പൂര്‍ണ്ണമായും മെക്കാനിക്കല്‍ സംവിധാനങ്ങളുടെ മാത്രം സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ബ്രേക്കുകള്‍ ആണ് ഇവ. ലിവര്‍, ലിങ്കെജ്, കാം, ബെല്‍ ക്രാങ്ക്, പെഡല്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭാഗങ്ങള്‍.
മെക്കാനിക്കല്‍ ബ്രേക്കുകള്‍ ഇപ്പോള്‍ സര്‍വീസ് ബ്രേക്കുകള്‍ ആയി ഉപയോഗിക്കാറില്ല. പാര്‍ക്കിംഗ് ബ്രേക്കുകള്‍ ആയാണ് അധികവും ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ചില ഇരു ചക്ര വാഹനങ്ങളിലും ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകളിലും പ്രൈമറി ബ്രേക്ക് ആയി ഇവ ഉപയോഗിക്കുന്നുണ്ട്.
മെക്കാനിക്കല്‍ ബ്രേക്കുകള്‍ ആയി ഡ്രം ബ്രേക്കുകള്‍ ആണ് ഉപയോഗിക്കുന്നത്. ഡ്രമ്മിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബ്രേക്ക് ഷൂകളെ ഒരു റിട്രാക്റ്റര്‍ സ്പ്രിംഗ് ഉപയോഗിച്ച് ഡ്രമ്മില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കും.
ബ്രേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പെഡലില്‍ ബലം പ്രയോഗിക്കുമ്പോള്‍ ഈ ചലനം ലിങ്ക് റോഡ്, ലിവര്‍ എന്നിവ വഴി കാമില്‍ എത്തുന്നു. കാം തിരിയുമ്പോള്‍ റിട്രാക്റ്റര്‍ സ്പ്രിങ്ങിന്‍റെ മര്‍ദ്ധത്തിന് എതിരായി ബ്രേക്ക് ഷൂകള്‍ അകത്തപ്പെടുകയും അവ ഡ്രമ്മില്‍ അമര്‍ന്ന്‍ ബ്രേക്കിംഗ് സാധ്യമാവുകയും ചെയ്യുന്നു.
ബ്രേക്ക് കോംപന്‍സേറ്ററുകള്‍
ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മുന്‍ വീലുകളുടെയും പിന്‍ വീലുകളുടെയും ബ്രേക്ക് ലൈനിങ്ങുകളുടെ തേയ്മാനം ഒരുപോലെ അല്ല എങ്കില്‍ തുല്യ അളവില്‍ ബ്രേക്ക് പ്രവര്‍ത്തനം നടക്കുകയില്ല.
ലൈനറിന്‍റെ തേയ്മാനം കുറവുള്ള വീലുകളില്‍ ശരിയായാ ബ്രേക്കിങ്ങും, കൂടുതല്‍ തേയ്മാനം ഉള്ള വീലുകളില്‍ കുറഞ്ഞ ബ്രേക്കിങ്ങും നടക്കുന്നു.
ഇത്തരം തകരാറുകള്‍ ഒഴിവാക്കുന്നതിനു വേണ്ടി ചില പ്രത്യേക മേക്കാനിസങ്ങള്‍ ബ്രേക്ക് ലിങ്കെജുകളില്‍ ഘടിപ്പിക്കുന്നു. ഇവയെ ബ്രേക്ക് കോംപന്‍സേറ്ററുകള്‍ അല്ലെങ്കില്‍ ഈക്വലൈസറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
കോംപന്‍സേറ്ററുകള്‍ക്ക് വ്യത്യസ്ഥ ഘര്‍ഷണ സ്വഭാവമുള്ള രണ്ട് ബ്രേക്കുകളില്‍ ഒരേ രീതിയില്‍ ബ്രേക്ക് സാധ്യമാക്കാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല.
ഹൈഡ്രോളിക്ക് ബ്രേക്കുകള്‍
പാസ്ക്കല്‍ നിയമം അടിസ്ഥാനമാക്കിയാണ് ഹൈഡ്രോളിക്ക് ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പാത്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്രാവകത്തിനു മുകളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം, പാത്രത്തിന്‍റെ ഉല്‍ പ്രതലത്തില്‍ എല്ലാ ഭാഗത്തും തുല്യമായും കുറവ് വരാതെയും അനുഭവപ്പെടും എന്ന് പാസ്ക്കല്‍ നിയമം വിശദമാക്കുന്നു.
ഡ്രൈവര്‍ ബ്രേക്ക് പെഡലില്‍ ബലം പ്രയോഗിക്കുമ്പോള്‍ മാസ്റ്റര്‍ സിലിണ്ടറിനെ മാര്‍ദ്ധീകരിച്ച് പൈപ്പ് ലൈനുകള്‍ വഴി വീലുകളിലെ വീല്‍ സിലിണ്ടര്‍ അല്ലെങ്കില്‍ കാലിപ്പറിലേക്ക് കൈമാറ്റം ചെയ്യുന്നു.
സാധാരണ വാഹനങ്ങളില്‍ എല്ലാ വീലുകളിലും ഡ്രം ബ്രേക്കുകളോ അല്ലെങ്കില്‍ ഡിസ്ക് ബ്രേക്കുകളോ, അല്ലെങ്കില്‍ മുന്‍ വീലുകളില്‍ ഡിസ്ക് ബ്രേക്കുകളും പിന്‍ വീലുകളില്‍ ഡിസ്ക്ക് ബ്രേക്കുകളും എന്ന രീതിയിലോ ആയിരിക്കും ക്രമീകരിചിട്ടുണ്ടാവുക.
Social Plugin